മഴയത്ത് മുളയ്ക്കുന്നത് വെയിലില്‍ വാടും, കരിയും.
കോണ്ഗ്രസ് ഭരണം രാജ്യത്തുണ്ടാക്കിയ അരാജകത്വം ജനമാനസ്സുകളില്‍
അസ്വസ്ഥതയുടെ കാര്‍മേഘങ്ങള്‍ തീര്‍ത്തു.
ആകെ ഇരുട്ട് പരന്നു.
അപ്പോഴാണ് കെജരിവാള്‍ ഒരു കൈത്തിരിയുമായി വന്നത്.
അന്തരീക്ഷത്തില്‍ മൂടിക്കെട്ടിയ മേഘങ്ങള്‍ ഒരു മഴയായി ഡല്‍ഹിയില്‍ പെയ്തു.
കേജരിവാളിന്റെ തിരി കൂടുതല്‍ തിളങ്ങാന്‍ തുടങ്ങി.
വെളിച്ചം അവിടെയാണെന്ന് 'ആം ആദ്മി ' ധരിച്ചു വശായി.
ആപ് ഡല്‍ഹിയുടെ സിംഹാസനം കണ്ടു.
അവര്‍ മഴപ്പാറ്റകളായി രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നും പറന്നു വന്നു.
ആപിനെ പൊതിഞ്ഞു
കജ്രിവാളിന്റെ കോമാളിത്തങ്ങള്‍ കണ്ടു പലതും മോഹിച്ചു.
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വീണ്ടും ദല്‍ഹിയിലെത്തുമെന്ന
മോഹവലയത്തില്‍ ആവേശം കൊണ്ടു.
കൊണ്ഗ്രെസ്സ് നിരായുധമാക്കപ്പെട്ടതോടെ ആകാശം തെളിഞ്ഞു.
ഇരുട്ട് പോയി.
ആപിന്റെ തിരിയും മങ്ങി.
മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ കെജ്രിവാള്‍ തീഹാര്‍ ജയിലില്‍.
തികച്ചും യാദൃശ്ചികം !
പക്ഷെ എന്തിന്റെ പ്രതീകമാവാം അത് ?
മഴപ്പാറ്റകള്‍ മാനം നോക്കി തറയില്‍ കിടപ്പാണ്.
കേന്ദ്രമന്ത്രിസ്ഥാനം മോഹിച്ചു കൂടെ കൂടിയ നേതാക്കള്‍
ഓരോരുത്തരായി പെട്ടി കെട്ടാന്‍ തുടങ്ങിയിരിക്കുന്നു.
കേജ്രിവാള്‍ വരുമായിരിക്കും.
രക്ഷിക്കാന്‍..........
ആരും തുണയില്ലാത്തവര്‍ക്ക് ദൈവം തുണ..!
No comments:
Post a Comment