Sunday, 1 June 2014

ജനാധിപത്യം പുനര്നിര്‍വചിക്കേണ്ടി വരുമോ?

31 % വോട്ടു മാത്രം കിട്ടിയിട്ടും മൃഗീയഭൂരിപക്ഷത്തോടെ അധികാരത്തിലേറാന്‍ ബിജെപിയെ സഹായിച്ചത് നമ്മുടെ ജനകീയ ജനാധിപത്യത്തിന്‍റെ ജനിതക ദൗര്‍ബല്യമാണ്. ഫാഷിസ്റ്റ്‌ അടിത്തറയും അജണ്ടകളുമുള്ള ഒരു പാര്‍ട്ടി അധികാരത്തിലെത്തുന്നത് രാജ്യത്തിലെ ഭൂരിപക്ഷം ഇഷ്ടപ്പെടാതിരിക്കുവാനുള്ള മുഖ്യകാരണം അവര്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്തെടുത്താല്‍ മതേതരത്ത്വവും  ജനാധിപത്യവും കാലം ചെയ്യും എന്ന ആശങ്കയായിരുന്നു. സ്ഥാനത്ത് തന്നെയാണ് ആ ആശങ്ക എന്നുറപ്പിക്കുന്നതാണ്  മോദി അധികാരമേറ്റു ഒന്നാം ദിവസം മുതല്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍. മോദി കാണിക്കുന്ന ഒരു ഡിപ്ലോമസി പോലും മന്ത്രിമാര്‍ തങ്ങളുടെ ഉള്ളില്‍ തികട്ടുന്ന ഫാഷിസമോഹങ്ങളെ താല്‍ക്കാലികമായെങ്കിലും തടഞ്ഞു നിര്‍ത്താന്‍ കാട്ടുന്നില്ല. അത് അവരറിയാതെ മറ പൊളിച്ചു പുറത്തു ചാടുകയാണ്. വിവാദപ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മോദി നിര്‍ദ്ദേശിച്ചിട്ടും അടങ്ങുന്നില്ല പരരുടെയും വിഷനാക്കുകള്‍.

മോദികാലത്ത് കണ്ടു തുടങ്ങിയ പുതിയൊരു ട്രെന്റിനെ കുറിച്ചു പറയാനാണ് ഈ കുറിപ്പ്.  മോഡിയെ സോഷ്യല്‍ മിഡിയയില്‍ വിമര്ശിന്നവരെയൊക്കെ പോലീസ് പിടിച്ചു കൊണ്ട് പോകാന്‍ തുടങ്ങിയിരിക്കുന്നു. മുംബയില്‍ ഒരു ചെറുപ്പക്കാരനെ അറസ്റ്റു ചെയ്തു. ബംഗ്ലൂരുവില്‍ ആരോ പോയി പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍   പോലീസ് MBA ക്ക് പഠിക്കുന്ന ഒരു യുവാവിനെ പിടിച്ചു കൊണ്ട് പോയി ജയിലിലിട്ടു. 3 ദിവസം കഴിഞ്ഞു ഒരു തെളിവുമില്ലെന്നു പറഞ്ഞു വെറുതെ വിട്ടു. 
ഇതെന്തു ജനാധിപത്യമാണ്!
രാജഭരണത്തില്‍ പോലും രാജാവിനെ വിമര്‍ശിച്ചാല്‍ തെളിവുണ്ടെങ്കിലേ അറസ്റ്റു ചെയ്യൂ. പുതിയ ഭാരതം ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയെ പുനര്‍ജനിപ്പിക്കുമോ?

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ ഉണര്‍ന്ന ജനബോധത്തെ വളരെ തന്ത്രപൂര്‍വം ഹൈജാക്ക്‌ ചെയ്‌തവരാണ്‌ ഇന്ന്‌ നാടു ഭരിക്കുന്നത്‌. നീതി നിഷേധവും മനുഷ്യാവകാശ ദ്വംസനങ്ങളും ഇനിയുമൊരു ജനകീയ മുന്നേറ്റത്തിനു കാരണമായിക്കൂടെന്നില്ല.തെരഞ്ഞെടുക്കപ്പെട്ട്‌ കഴിഞ്ഞാല്‍ കാലാവധിവരെ എല്ലാം ക്ഷമിച്ചിരിക്കണമെന്നൊന്നും ജനാധിപത്യക്രമത്തില്‍ നിയമമാക്കപ്പെട്ടിട്ടില്ല

    ReplyDelete