Sunday, 21 September 2014

പ്രസ്ഥാനവും സംഘടനയും:വിമര്‍ശനത്തിനു മറുപടി

കഴിഞ്ഞ ആഗസ്റ്റ്‌ 29 (ലക്കം 13) ന്‍റെ പ്രബോധനത്തില്‍ ഞാനെഴുതിയ "പ്രസ്ഥാനവും സംഘടനയും-ചില ആലോചനകള്‍" എന്ന ലേഖനത്തെ ജനാബ് ഒ. അബ്ദുല്ല ദര്‍ശന ടി. വി യില്‍ നിരൂപണം നടത്തുകയുണ്ടായി. അദ്ദേഹത്തെ പോലെ കേരളത്തിലുടനീളം അറിയപ്പെടുന്ന ഒരു മാധ്യമനിരൂപകന്‍ എന്‍റെ ലേഖനം വായിക്കുകയും നിരൂപണം നടത്തുകയും ചെയ്തതിലുള്ള സന്തോഷവും നന്ദിയും അദ്ദേഹത്തെ അറിയിക്കുന്നതോടൊപ്പം, അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ സൂക്ഷമാമോ മറ്റു ചിലത് വസ്തുതകള്‍ക്ക് നിരക്കാത്തതോ ആണെന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.
 
ആശയപരമായി ജമാഅതിനെ അംഗീകരിക്കുകയും അതിനു വേണ്ടി വാദിക്കുകയും ചെയ്തുകൊണ്ടിരിക്കെ, പ്രയോഗത്തില്‍ നിരന്തരവിമാര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു വിചിത്രനിലപാട് സ്വീകരിച്ച വ്യക്തിയാണ് കുറെക്കാലമായി അബ്ദുല്ല. ഭൂലോകത്താകെ ജമാഅത്തെ ഇസ്‌ലാമി എന്താണെന്ന് മനസ്സിലായത്‌ തനിക്കു മാത്രമാണെന്നും ജമാഅത്ത് എന്തെങ്കിലും തീരുമാനമെടുക്കുമ്പോള്‍ തന്നോട് ചോദിച്ചിട്ടു വേണമെന്നും തോന്നും അദ്ദേഹത്തിന്‍റെ വിമര്‍ശനം കേട്ടാല്‍. ജമാഅത്ത് നേതാക്കളെയും ജമാഅത്തിന്‍റെ നയനിലപാടുകളെയും വിമര്‍ശിക്കാന്‍ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കാറില്ല. ഇതിനദ്ദേഹത്തിനു ലഭിച്ച സൗകര്യമുള്ള ഒരു വേദിയാണ് വല്ലാതൊന്നും പ്രേക്ഷകരില്ലാത്ത ദര്‍ശ ടിവി.
 
അദ്ദേഹത്തോട് വ്യക്തിപരമായുള്ള എല്ലാ ആദരവുകളും  നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ: വായിച്ചിട്ട് മനസ്സിലാകാഞ്ഞിട്ടോ, അതോ ജാമാഅത്തിനെ വിമര്‍ശിക്കാനുള്ള അമിതാവേശം  കാരണമോ എന്തെന്നറിയില്ല, ഞാന്‍ ആ ലേഖനത്തില്‍ പറയുകയോ ഉദ്ദേശിക്കുകയോ ചെയ്തിട്ടില്ലാത്ത കുറെ കാര്യങ്ങളാണ് അദ്ദേഹം വിമര്‍ശന വിഷയമാക്കിയത്.
ഇസ്‌ലാമിക ശരീഅതിനെയും തദടിസ്ഥാനത്തില്‍ മനുഷ്യന്‍ നടത്തുന്ന ഭരണത്തെയും ഒരു പോലെ കാണരുതെന്ന് ഒരിക്കല്‍ ഹസന്‍ തുറാബി പ്രസംഗമധ്യേ പറയുകയുണ്ടായി: “കാരണം, ശരീഅത്ത് അല്ലാഹുവിന്‍റെ നിയമവും, ഭരണം മനുഷ്യന്‍ അവന്‍റെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച് നടത്താന്‍ ശ്രമിക്കുന്ന അതിന്‍റെ പ്രയോഗരൂപവുമാണ്. മനുഷ്യന്‍റെ അറിവുകേടും കഴിവുകെടും കാരണം ഭരണം പരാജയപ്പെട്ടാല്‍ അത് ശരീഅത്തിന്‍റെ പരാജയമല്ല. മനുഷ്യന്‍റെ കഴിവുകേടാണ്.” ഈ വ്യത്യാസം പ്രസ്ഥാനവും സംഘടനയും തമ്മിലുമുണ്ട്   എന്ന ആശയം മറ്റൊരു രീതിയില്‍ വിശദീകരിക്കാനാണ് ആ ലേഖനത്തില്‍ ഞാന്‍ ശ്രമിച്ചത്. പ്രസ്ഥാനം എന്ന് പറയുന്നത് സാക്ഷാല്‍ അല്ലാഹുവിന്‍റെ ദീനും, സംഘടന എന്നത് ആ ദീന്‍ നിലനിര്‍ത്താന്‍ “ഖിലാഫത്തി”ന്‍റെയും “അജമാഅ”യുടെയും അഭാവത്തില്‍ മനുഷ്യനുണ്ടാക്കുന്ന താല്‍ക്കാലിക സംവിധാനവുമാണ്. ഒരു യഥാര്‍ത്ഥ ഇസ്‌ലാമിക ഭരണക്രമം നിലവില്‍ വന്നാല്‍, “സംഘടന”യ്ക്ക് പ്രസക്തിയില്ലെന്ന് മാത്രമല്ല, ഒരു പക്ഷെ, അതനുവദിക്കപ്പെടുക പോലുമില്ല. അതുകൊണ്ട്, സംഘടന അതിന്‍റെ പദ-പ്രയോഗങ്ങളിലും നടപടിക്രമങ്ങളിലും ചിഹ്നങ്ങളിലും നയ-നിലപാടുകളിലും ഒക്കെ കാലാന്തരത്തില്‍ വരുത്തുന്ന മാറ്റങ്ങളും ‘അടവു’നയങ്ങളും ഒന്നും   അടിസ്ഥാനപരമല്ലെന്നും അവ ഒരു തരത്തിലും പ്രസ്ഥാനത്തെ ബാധിക്കുകയില്ലെന്നും വിശദീകരിക്കാനാണ് ആ ലേഖനമെഴുതിയത്. പ്രസ്ഥാനത്തിന്‍റെ മഷി ഉണങ്ങിക്കഴിഞ്ഞതാണ്.(ഖു:5:107) അത് ഇനി മാറ്റാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഖുര്‍ആന്‍ അനുവദിച്ച 8 അവകാശികളില്‍ ഒരു വിഭാഗത്തിനു സകാത്ത് കൊടുക്കേണ്ടതില്ലെന്നു ഉമര്‍ (റ) തീരുമാനിക്കുമ്പോള്‍ ഖുര്‍ആനികസൂക്തം മാറ്റമില്ലാതെ അങ്ങിനെ തന്നെ അവിടെയുണ്ട്.
 
പക്ഷെ, മാന്യനിരൂപകാന് മനസ്സിലായത്‌ ജമാഅത്തിന്‍റെ രാഷ്ട്രീയ-പ്രവേശത്തെ ന്യായീകരിക്കാനാണ് ഈ ലേഖനം എഴുതിയത് എന്നാണ്! രാഷ്ട്രീയപ്രവേശം തികച്ചും മറ്റൊരു വിഷയമാണ്. അത് ഇതുമായി കൂട്ടിക്കലര്‍ത്തേണ്ട ഒരാവശ്യവുമില്ല. അത് ന്യായീകരിക്കാന്‍ “പട്ടര്‍ മൂക്ക്” പിടിച്ച പോലെ വളച്ചു പിടിച്ചൊന്നും പറയേണ്ടുന്നത്ര പ്രമാണദാരിദ്ര്യം ജമാഅത്ത് നേരിടുന്നുമില്ല. (അത് വിശദീകരിക്കേണ്ട ഇടം ഇതല്ലാത്തത് കൊണ്ട് അങ്ങോട്ട്‌ കടക്കുന്നില്ല).
 
പിന്നീടദ്ദേഹം കണ്ടുപിടിച്ച ഒരു മഹാകാര്യം “നാലു സാങ്കേതികശബ്ദങ്ങ”ളെ തള്ളിപ്പറഞ്ഞു എന്നാണ്! നാലു സാങ്കേതിക പദങ്ങളും അതുമായി യാതൊരു ബന്ധവുമില്ല. അത് ആ ലേഖനത്തിന്‍റെ വിഷയവുമല്ല. (കൂട്ടത്തില്‍ പറയട്ടെ: 1988-ല്‍ മലയാളവിവര്‍ത്തനം പുറത്തിറങ്ങിയ ആ പുസ്തകം മലയാളത്തില്‍ ലഭ്യമാണോ ഇല്ലേ എന്ന വിവരം അദ്ദേഹത്തിനില്ലത്രെ!) മൗദൂദി സാഹിബ്‌ “നാല് സാങ്കേതികപദങ്ങള്‍” എഴുതിയത് ഇസ്‌ലാമിന്‍റെ രാഷ്ട്രീയനയം വിശദീകരിക്കാനനാണ് എന്ന് തോന്നും അദ്ദേഹത്തിന്‍റെ വാദം കേട്ടാല്‍.  ചിന്തയും കര്‍മ്മങ്ങളുമടക്കം അല്ലാഹുവില്‍ വിശ്വസിക്കുന്ന മനുഷ്യന്‍റെ മുഴുജീവിതവും നിര്‍വചിക്കുന്നതാണ് ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ എന്നീ ഖുര്‍ആനിലെ നാല് സാങ്കേതികപദങ്ങള്‍. രാഷ്ട്രീയം അതിന്‍റെ ഒരു ഭാഗം മാത്രമാണ്. ഇത് മൗദൂദിയുടെ കണ്ടുപിടുത്തവുമല്ല. ഖുര്‍ആനില്‍ വിവിധ സന്ദര്‍ഭങ്ങളില്‍ വിശദീകരിച്ച ഒരു കാര്യം അദ്ദേഹം ക്രോഡീകരിച്ചെന്നെയുള്ളൂ. അതു
.ഖുര്‍ആനില്‍ വിശ്വസിക്കുന്ന ആര്‍ക്കും തള്ളിപ്പറയാനുമാവില്ല. ഉദാഹരണത്തിന്, നാല് “ജാഹിലിയ്യതി”നെ കുറിച്ച് ഖുര്‍ആന്‍ പല സന്ദര്‍ഭങ്ങളിലായി വിശദീകരിക്കുന്നു. ലോകത്തു  നടമാടിക്കൊണ്ടിരിക്കുന്ന അനിസ്‌ലാമിക-ഭൗതിക സംസ്കാരങ്ങളുടെ സകല  ജീര്‍ണ്ണതകളും ആ നാല് “ജാഹിലിയ്യത്ത്” ഉള്‍ക്കൊള്ളുന്നു. ഇത് ഒരാള്‍ ഒരു പുസ്തകമാക്കി ക്രോഡീകരിച്ചാല്‍, അതെങ്ങനെയാണ്‌ അയാളുടെ സ്വയംകൃതാശയമാവുക? പ്രസ്ഥാനവും സംഘടനയും തമ്മിലുള്ള വ്യത്യാസം  വിശദീകരിക്കാനോ, ഇനി അതല്ല അബ്ദുല്ലക്ക് മനസ്സിലായത്‌ പോലെ,
ജമാഅത്തിന്‍റെ രാഷ്ട്രീയപ്രവേശത്തെ ന്യായീകരിക്കാന്‍ പോലും “സാങ്കേതികശബ്ദങ്ങളി”ല്‍ കയറി ഊഞ്ഞാലാടേണ്ട ഒരു കാര്യവുമില്ല.
 
രാഷ്ട്രീയവും കര്‍മ്മശാസ്ത്രവും “ലാഘവത്തോടെ” കൂട്ടിക്കുഴച്ചു ആളുകളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഉന്നയിച്ച മറ്റൊരു വിമര്‍ശം. ആളുകള്‍ വെറുതെയിരുന്നു വിഡ്ഢികളാവാന്‍ തീരുമാനിച്ചാല്‍ മറ്റുള്ളവര്‍ എന്ത് ചെയ്യാനാണ്! “രാഷ്ട്രീയകാര്യങ്ങള്‍”, കര്‍മ്മശാസ്ത്ര വിഷയങ്ങളുടെ കൂടെ ഉദാഹരണമായി എന്ണ്ണിയത് തന്നെ അടിസ്ഥാന തത്ത്വങ്ങള്‍ അല്ല ഉദ്ദേശം എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ്. അദ്ദേഹം തന്നെ ഉദാഹരിച്ചത് പോലെ, ഫാത്തിമ ജിന്നയോടും മറ്റും മൗദൂദി സാഹിബ്‌  സ്വീകരിച്ച നിലപാടുകള്‍, ഇസ്‌ലാമികരാഷ്ട്രത്തില്‍ അമുസ്‌ലിം പൌരന്മാരോടുള്ള നിലപാടുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ തുടങ്ങിയ ഗവേഷണസാധ്യതയുള്ള പല വിഷയങ്ങലുമുണ്ട്. ഇവയില്‍ വിയോജിക്കുന്നതോ  പുനചിന്ത നടത്തുന്നതോ മൗദൂദിയോടുള്ള അനാദരവോ അദ്ദേഹത്തെ തള്ളിപ്പറയലോ  അല്ല എന്നേ പറഞ്ഞിട്ടുള്ളൂ. അപ്പോഴൊക്കെ, “നാല് സാങ്കേതികശബ്ദങ്ങള്‍” തള്ളിപ്പറയുകയാണ്, അത് പറഞ്ഞാല്‍ ജമാഅത്ത് ഊരകുത്തി വീഴും.... എന്നൊക്കെ ആലോചിച്ചു തലപുണ്ണാക്കുന്നത് കൊണ്ടുണ്ടായ കുഴപ്പങ്ങളാ

Monday, 8 September 2014

പ്രസ്ഥാനവും സംഘടനയും

1435 ദുല്‍ഖഅദ്‌ 03

2014 ആഗസ്റ്റ് 29

പുസ്തകം 71 ലക്കം 13

പ്രസ്ഥാനവും സംഘടനയും അല്‍പം ആലോചനകള്‍

അബൂറശാദ് പുറക്കാട് /പ്രസ്ഥാന ചിന്തകള്‍‌

ഒന്നല്ലെന്ന് അറിയുമെങ്കിലും, പലപ്പോഴും പരസ്പരം മാറിമാറി ഉപയോഗിച്ചുവരാറുള്ള പദങ്ങളാണ് പ്രസ്ഥാനവും സംഘടനയും. അക്കാദമിക തലത്തില്‍ ഒരു
 
 
 
         ന്നല്ലെന്ന് അറിയുമെങ്കിലും, പലപ്പോഴും പരസ്പരം മാറിമാറി ഉപയോഗിച്ചുവരാറുള്ള പദങ്ങളാണ് പ്രസ്ഥാനവും സംഘടനയും. അക്കാദമിക തലത്തില്‍ ഒരു സഗൗരവ ചര്‍ച്ച ഇവ്വിഷയകമായി കാര്യമായൊന്നും നടന്നു കാണുന്നുമില്ല. ഒരപവാദമുള്ളത്, ഈയിടെ പുറത്തിറങ്ങിയ, ടി.കെയുടെ 'നവോത്ഥാന ധര്‍മങ്ങള്‍' എന്ന ലേഖന സമാഹാരത്തിലെ രണ്ടു ഖണ്ഡികയിലൊതുങ്ങുന്ന ഒരു ഉപശീര്‍ഷകമാണ് (അധ്യായം: പ്രസ്ഥാനങ്ങള്‍ പ്രതിസന്ധികള്‍).
 
 
എന്നാല്‍, പ്രസ്ഥാന പ്രവര്‍ത്തകരെ സംബന്ധിച്ചേടത്തോളം വിശദമായി തന്നെ വിവേചിച്ചു ഗ്രഹിക്കേണ്ട സാങ്കേതിക പദങ്ങളാണ് ഇത് രണ്ടും. സംഘടന പുതിയ നിലപാടുകള്‍ സ്വീകരിക്കുക, പഴയ നയ-നിലപാടുകളില്‍ മാറ്റം വരുത്തുക, ചില അടിയന്തരഘട്ടങ്ങളില്‍ അടിസ്ഥാനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ചില 'അടവുനയങ്ങള്‍' (tactical approach) സ്വീകരിക്കേണ്ടി വരിക, പ്രതിസന്ധികളും പരീക്ഷണങ്ങളും നേരിടുക തുടങ്ങി, തുടക്കത്തില്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ചില പ്രവര്‍ത്തകരെങ്കിലും അനുഭവിക്കാറുള്ള ആശയക്കുഴപ്പങ്ങളും അതുമൂലമുള്ള ചില ആശങ്കകളും അകറ്റാന്‍ - ചുരുങ്ങിയത് ലഘൂകരിക്കാനെങ്കിലും- ഈ വിവേചിതഗ്രാഹ്യം ഏറെ ഉപകാരപ്പെടും. കൂടാതെ, ഈ തിരിച്ചറിവില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടകരമായ മറ്റൊരവസ്ഥ ടി.കെ പരാമര്‍ശിക്കുന്നതിങ്ങനെ: ''സംഘടനയാവുന്ന പുറന്തോടും അത് വഹിക്കുന്ന പ്രസ്ഥാനവും വേര്‍തിരിച്ചറിയാന്‍ നല്ല പ്രയാസമുണ്ടെങ്കിലും പ്രസ്ഥാന ജീവിതത്തില്‍ ഈ തിരിച്ചറിവ് ഒഴിച്ചുകൂടാത്തതാണ്. അല്ലാതിരുന്നാല്‍ സംഘടനാ ചിട്ടവട്ടങ്ങളുടെ സാങ്കേതികതയും ആദര്‍ശപ്രതിബദ്ധതയും ഒന്നായി ധരിച്ചുവശാകും. സംബോധനം ആദര്‍ശത്തിലേക്കാകണം, സംഘടനയിലേക്കാവരുത് എന്ന് ആചാര്യന്മാര്‍ പറഞ്ഞതാണെങ്കിലും കാലാന്തരത്തില്‍ അതെല്ലാം മറന്നു രണ്ടും ഒന്നാവും...'' (നവോത്ഥാന ധര്‍മങ്ങള്‍ P.189). മാത്രമല്ല, ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന സംഘടനകള്‍, വിശേഷിച്ചും മതസംഘടനകള്‍, തമ്മിലുള്ള പരസ്പര സ്പര്‍ധയുടെയും വിഴുപ്പലക്കലിന്റെയും, പരസ്പരം സലാം പറയാന്‍ പോലും മടിക്കുന്ന വിധത്തിലുള്ള ശത്രുതയുടെയും സുപ്രധാന കാരണം പ്രസ്ഥാനവും സംഘടനയും തമ്മിലുള്ള വിവേചിത ഗ്രാഹ്യത്തിന്റെ അഭാവമാണെന്ന് കൂടി അദ്ദേഹം നിരീക്ഷിക്കുന്നു (ibid).
 
 
എന്താണ് പ്രസ്ഥാനം?
 
 
നൂഹ്, ഇബ്‌റാഹീം, ഈസാ, മൂസാ, മുഹമ്മദ് (എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ) തുടങ്ങിയ പ്രവാചകന്മാര്‍ മുഖേന അല്ലാഹു മനുഷ്യകുലത്തിനഖിലം എത്തിച്ചുതന്ന സജീവവും കര്‍മസജ്ജവുമായ ജീവിത വ്യവസ്ഥയാണ് 'ദീന്‍' (ഖുര്‍ആന്‍ 42:13). അളവ്, തൂക്കം തുടങ്ങി കെട്ടിടനിര്‍മാണം. ഭക്ഷണമര്യാദകള്‍, വിവാഹം, പ്രസവം, മലുയൂട്ടല്‍, സന്താന പരിപാലനം, കുടുംബജീവിതം, സാമൂഹികജീവിതം, മരണം, കച്ചവടം, കൃഷി, സന്ധി, സമരം, രാഷ്ട്രീയം, ഭരണം തുടങ്ങി നേരം പുലര്‍ന്നു വീണ്ടും ഉറങ്ങിയുണരുന്നത് വരെയുള്ള മനുഷ്യന്റെ സകല ഭൗതിക ജീവിത വ്യവഹാരങ്ങളിലും ശിക്ഷണശീലങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട് ഇസ്‌ലാം ദീന്‍. ഇങ്ങനെ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കും പ്രവാചകന്മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വിധേയമായി മത-ദേശ-ഗോത്ര-ജാതി-ഭാഷാ വിവേചനമന്യേ മനുഷ്യസമൂഹത്തിന് ഈ ലോകത്തും പരലോകത്തും സമാധാനപൂര്‍ണമായ ജീവിതം സാധ്യമാക്കുക എന്നതാണ് ഇസ്‌ലാമിന്റെ നിയോഗ ലക്ഷ്യങ്ങളില്‍ മുഖ്യമായത്. ഇങ്ങനെ, കൃത്യമായ ഒരു ലക്ഷ്യത്തിലേക്കുള്ള ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ ഉന്നം പിഴക്കാത്ത കുതിപ്പിനെയാണ് 'പ്രസ്ഥാനം' കൊണ്ട് വിവക്ഷിക്കുന്നത്. എന്നാല്‍ ഇസ്‌ലാം സജീവവും സമ്പൂര്‍ണവുമായ നിലയില്‍ പ്രയോഗവല്‍ക്കരിക്കപ്പെടുകയും നിലനില്‍ക്കുകയും ചെയ്ത പൂര്‍വകാലങ്ങളില്‍ ഇസ്‌ലാമിന്റെ കൂടെ 'പ്രസ്ഥാനം' എന്ന് ചേര്‍ത്തുപറയാറുണ്ടായിരുന്നില്ല. കാരണം, ഇസ്‌ലാം എന്ന് പറഞ്ഞാല്‍ തന്നെ അത് ഒരു പ്രസ്ഥാനമാണെന്നു മുസ്‌ലിംകളും അല്ലാത്തവരും നന്നായറിയുകയും അനുഭവിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് അത്തരമൊരു 'വാല്‍' ചേര്‍ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.
 
 
എന്നാല്‍, ഇസ്‌ലാമിന്റെ അപ്രതിരോധ്യമായ ശീഘ്രമുന്നേറ്റത്തിന്റെ അപകടം മണത്തറിഞ്ഞ സയണിസ്റ്റ്-സാമ്രാജ്യത്വ ലോബി ഇതിന് തടയിടാന്‍ തീരുമാനിച്ചു. ഇതിന്റെ അനവരതമായ ഈ ചലനാത്മകത (Mobility) തടയണം, എങ്കിലേ ഇതിന്റെ ഈ മുന്നേറ്റത്തിനു തടയിടാന്‍ കഴിയൂ എന്നവര്‍ മനസ്സിലാക്കി. അതിനവര്‍ കൂട്ട്പിടിച്ചത് മുസ്‌ലിംസമൂഹത്തിലെ തന്നെ ആദര്‍ശപരമായി ദുര്‍ബലരായ ഭരണാധികാരികളെയും പണ്ഡിതന്മാരെയുമാണ്. മതത്തെ ''ദൈവത്തിനും സീസര്‍ക്കു''മായി പകുത്ത ക്രിസ്ത്യന്‍ മാതൃകയില്‍, ഇസ്‌ലാം മതവും കേവലം അനുഷ്ഠാനാചാരങ്ങള്‍ മാത്രമാണെന്നും അതിനപ്പുറമുള്ള രാഷ്ട്രീയ-സാമൂഹിക-സാമ്പത്തികാദി മേഖലകളിലേക്കുള്ള 'കടന്നുകയറ്റം' മതതീവ്രവാദമാണെന്നും അവര്‍ പ്രചരിപ്പിക്കുകയും അതിനു രാഷ്ട്രീയ ഇസ്‌ലാം എന്ന് പേരിടുകയും ചെയ്തു. തങ്ങളുടെ വാദത്തിനു പിന്‍ബലമേകാന്‍ അവര്‍ വിലക്കെടുത്ത വാടകപ്പണ്ഡിതന്മാരെ കൊണ്ട് 'ഫത്‌വ' പുറപ്പെടുവിക്കുകയും ചെയ്തു.
 
 
ഇങ്ങനെ കൈയും കാലും ചിറകുമൊക്കെ അറുത്തു മാറ്റപ്പെട്ട ഒരു വികല ഇസ്‌ലാമിന്റെ വികൃതജഡവുമായി, അറുക്കണോ പോറ്റണോ എന്നറിയാതെ തികഞ്ഞ അപകര്‍ഷത്തോടെ പകച്ചുനിന്ന മുസ്‌ലിം സമൂഹത്തോട് 'ഇതല്ല ഇസ്‌ലാം, യഥാര്‍ഥ ഇസ്‌ലാമിനെ അതിന്റെ മൂലപ്രമാണങ്ങളില്‍ പരതി നമുക്ക് തിരിച്ചുകൊണ്ടുവരാം' എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ആ ചരിത്രദൗത്യം നിറവേറ്റുവാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരായിരുന്നു മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയെ പോലുള്ള മഹാരഥന്മാരായ നവോത്ഥാന നായകര്‍. അവര്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തു, മുറിച്ചുമാറ്റപ്പെട്ട അവയവങ്ങള്‍ പരമാവധി തുന്നിച്ചേര്‍ത്തു. നഷ്ടപ്പെട്ടുപോയ വീര്യവും ശൗര്യവും ഗണ്യമായ അളവില്‍ വീണ്ടെടുത്ത ഇസ്‌ലാമിനെ കുറിച്ചാണ് 'ഇസ്‌ലാമിക പ്രസ്ഥാനം' എന്ന് നമ്മള്‍ ഇന്ന് പറയുന്നത്. ജീവിത ഗന്ധിയായ യഥാര്‍ഥ ഇസ്‌ലാമിനെ കുറിച്ച് ഇനിയും ദാര്‍ശനികാടിത്തറയില്‍നിന്ന് കൊണ്ട് മനസ്സിലാക്കാന്‍ കഴിയാത്തവരോ, 'മതം ദൈവത്തിന്, ഭരണം ജനങ്ങള്‍ക്ക്' എന്ന് ശത്രുക്കള്‍ക്ക് വേണ്ടി ക്രിസ്ത്യന്‍ തത്ത്വശാസ്ത്രത്തിന് പാരഡി രചിച്ചവരോ ആയ ദുര്‍ബല 'പണ്ഡിത'ന്മാര്‍ ഇപ്പോഴും അതേ പല്ലവി പാടിക്കൊണ്ടിരിക്കുകയാണ്. അവര്‍ ഇപ്പോഴും ഇസ്‌ലാമിന്റെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അവയുടെ വക്താക്കളെയും മതരാഷ്ട്രവാദികള്‍, ഭീകരവാദികള്‍ തുടങ്ങി വായില്‍ വരുന്ന സകല അശ്ലീലപദങ്ങളും ഉപയോഗിച്ച് ആക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്.
 
 
സംഘടന എന്നാല്‍
 
 
നാമാവശേഷമായിപ്പോകുമെന്നു ശത്രുക്കള്‍ സ്വപ്നം കാണുകയും മുസ്‌ലിം സമൂഹം ആശങ്കിക്കുകയും ചെയ്ത ഇസ്‌ലാം പ്രാസ്ഥാനികരൂപം കൈവരിച്ചതോടെ, പൂര്‍ണാര്‍ഥത്തില്‍ അതിന്റെ പൂര്‍വപ്രതാപം വീണ്ടെടുക്കാന്‍ പറ്റിയില്ലെങ്കിലും, മുസ്‌ലിം സമൂഹത്തിലെ ആബാലവൃദ്ധം ജനങ്ങളെ അപകര്‍ഷബോധത്തില്‍നിന്ന് മോചിപ്പിക്കുകയും അവരില്‍ പുതിയ ആത്മവിശ്വാസം സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടെടുക്കപ്പെട്ട പ്രാസ്ഥാനികപ്രകൃതി കാലപ്പഴക്കം കൊണ്ടും ശത്രുക്കളുടെ നിരന്തരാക്രമണത്തിനു വിധേയമായും ക്രമേണ നശിച്ചു പോകാതിരിക്കണമെങ്കില്‍ അതിനെ ശ്രദ്ധാപൂര്‍വം പരിചരിക്കുന്ന ഒരു സംഘം, ഒരു സുസ്ഥിര സംവിധാനം (Sustainable mechanism) ഉണ്ടാവണമല്ലോ. പ്രവാചകന്മാരുടെ ദൗത്യം അതേപടി നിലനിര്‍ത്തുവാന്‍ അവരുടെ അനുയായികളും (സ്വഹാബിമാര്‍) അവര്‍ക്ക് ശേഷം അവരുടെ പിന്‍ഗാമികളും (താബിഉകള്‍), തുടര്‍ന്ന് അവരുടെ അനന്തിരവന്മാരും (താബിഉത്താബിഅ്കള്‍)... അങ്ങനെ ആ സംവിധാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ച വരെ, കുറവുകള്‍ ഉണ്ടായിരുന്നെങ്കിലും, ഒരു വിഭാഗം 'പ്രസ്ഥാന'ത്തെ നിലനിര്‍ത്തി പോന്നിരുന്നു. ഇങ്ങനെ പ്രസ്ഥാനത്തെ സുരക്ഷിതമായി ശ്രദ്ധിച്ചു സംരക്ഷിച്ചു കൊണ്ടുപോകാനുള്ള സംവിധാനത്തിന്റെ പേരാണ് സംഘടന.
 
 
ശരീരം തൊലിയിട്ടു മൂടിയത് പോലെ, ഒരു പുറംചട്ട. അല്ലെങ്കില്‍ പ്രസ്ഥാനത്തെ വഹിച്ചുകൊണ്ട് പോകാനുള്ള ഒരു വാഹനം. പ്രസ്ഥാനം ഒരു ചിത്രമാണെങ്കില്‍ അത് വരച്ച ക്യാന്‍വാസാണ് സംഘടന. ഒരു കൊടി നാട്ടിയിരിക്കുന്ന കൊടിമരം. അതുമല്ലെങ്കില്‍ ദേഹിയെ വഹിക്കുന്ന ദേഹം. ഈ ഉദാഹരണങ്ങളിലേതും പ്രസ്ഥാനവും സംഘടനയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ പര്യാപ്തമാണ്. ശരീരം എന്ന് മാത്രമേ സാധാരണ നമ്മള്‍ പറയൂ; ശരീരവും തൊലിയും എന്ന് പറയാറില്ല. അതുപോലെ വാഹനം, ചിത്രം, കൊടി മനുഷ്യന്‍ എന്നൊക്കെ പറയുമ്പോള്‍ നാമെന്താണോ മനസ്സിലാക്കുന്നത് അത് തന്നെയാണ് പ്രസ്ഥാനം എന്നോ സംഘടന എന്നോ പറയുമ്പോഴും പൊതുവില്‍ മനസ്സിലാക്കപ്പെടുന്നത്.
 
 
വ്യത്യാസങ്ങള്‍
 
 
സംഭവം നടന്നു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വിമര്‍ശകര്‍ ഇപ്പോഴും പാടിയും പറഞ്ഞും കൊണ്ടുനടക്കുന്ന ഒരാരോപണമാണ് ജമാഅത്തെ ഇസ്‌ലാമി. അവരുടെ ലക്ഷ്യം 'ഹുകൂമത്തെ ഇലാഹിയ്യ'യില്‍നിന്ന് 'ഇഖാമതുദ്ദീന്‍' ആക്കി മാറ്റി എന്നത്. ഇവിടെ മാറിയത്, സംഘടനയുടെ ലക്ഷ്യമാണ്. പ്രസ്ഥാനത്തിന്റെ ലക്ഷ്യം മുഹമ്മദ് നബി(സ)ക്ക് പ്രവാചകത്വം ലഭിച്ചത് മുതല്‍ അന്ത്യനാള്‍ വരെ ഒന്നാണ്. അതിനൊരു മാറ്റവുമില്ല. അത് വിശുദ്ധ ഖുര്‍ആന്‍ 'ശഹാദതുല്‍ ഹഖ്' (ഖുര്‍ആന്‍ 22:78) എന്നും 'ഇഖാമതുദ്ദീന്‍' (ഖുര്‍ആന്‍ 42:13) എന്നും വിവിധ പേരുകളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യവഹരിച്ചിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ചത് പോലെ, നീതി, സമാധാനം, സ്വാതന്ത്ര്യം തുടങ്ങിയ മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു സമാധാന ജീവിതം മനുഷ്യര്‍ക്ക് ഇഹത്തിലും പരത്തിലും ലഭ്യമാക്കാന്‍ സൗകര്യവും സംവിധാനവും ഭൂമിയില്‍ സൃഷ്ടിക്കുക എന്നതാണത്. അവിടെ വിശ്വാസ-വര്‍ണ-ജാതി-ദേശ-ഭാഷാ ഭേദമരുത്. വിശ്വാസം അടിസ്ഥാനമാക്കി അല്ലാഹു പ്രതിഫലം നല്‍കുന്നത് പരലോകത്താണ്. അത് മനുഷ്യന്റെ ജോലിയല്ല, അല്ലാഹുവാണത് തീരുമാനിക്കുക (ഖുര്‍ആന്‍ 28:56; 3:20; 13:40; .......). പ്രസ്ഥാനത്തിന്റെ ഈ ലക്ഷ്യസാക്ഷാത്കാരത്തിന് ഉതകുന്ന കാല-ദേശ സാഹചര്യങ്ങള്‍ക്കനുസൃതമായ ലക്ഷ്യവും മാര്‍ഗവും ഒക്കെ സംഘടനക്കു സ്വീകരിക്കാം. ഉരുപ്പടി സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തണമെന്നല്ലാതെ അത് കൊണ്ടുപോകുന്ന വാഹനത്തിന്റെ പേരോ നിറമോ ഡ്രൈവറുടെ വേഷമോ ഒന്നും ഉടമ പ്രശ്‌നമാക്കേണ്ടതില്ല. ഇതുപോലെ സംഘടനയുടെ ലക്ഷ്യവും മാര്‍ഗവും ഒക്കെ വിശദീകരിക്കുന്ന പദപ്രയോഗങ്ങളുടെ വ്യത്യാസങ്ങള്‍ മാത്രമാണവ. ഈയര്‍ഥത്തില്‍ സംഘടനയുടെ പേര് പോലും മാറുന്നതിനു ഒരു തടസ്സവുമില്ല. ആ മാറ്റമൊന്നും പ്രസ്ഥാനത്തെയോ അതിന്റെ ആദര്‍ശ-ലക്ഷ്യങ്ങളെയോ ഒട്ടും ബാധിക്കുന്നില്ല.
 
 
സംഘടന ഉണ്ടായ അന്ന് മുതലേ ശത്രുക്കള്‍ അത് നിരോധിച്ചു കിട്ടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷേ അവര്‍ക്കറിയാത്ത ഒരു രഹസ്യമുണ്ട്. അതെന്തെന്നാല്‍, സംഘടനയെ മാത്രമേ നിരോധിക്കാന്‍ കഴിയൂ. പ്രസ്ഥാനത്തെ നിരോധിക്കാന്‍ കഴിയില്ല. കാരണം, പ്രസ്ഥാനം ജീവിക്കുന്നത് അതിന്റെ അനുയായികളുടെ മനസ്സിലാണ്. സംഘടനയെ കുഴിച്ചുമൂടാന്‍ കഴിഞ്ഞേക്കാം. പക്ഷേ മനസ്സില്‍ ജീവിക്കുന്ന പ്രസ്ഥാനത്തെ ആര്‍ക്കും തൊടാന്‍ കഴിയില്ല. തുര്‍കി, ഈജിപ്ത്, തുനീഷ്യ, ചൈന, മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തുടങ്ങി ലോകത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും മുസ്‌ലിംകളെയും പതിറ്റാണ്ടുകളോളം ഇസ്‌ലാം വിരുദ്ധരും കപട മുസ്‌ലിം ഭരണാധികാരികളും അതിക്രൂരമായി പീഡിപ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു കൊണ്ടിരുന്നിട്ടും കിട്ടിയ ആദ്യാവസരത്തില്‍ തന്നെ അത് ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തെ നിരോധിച്ചോ അടിച്ചമര്‍ത്തിയോ ഉന്മൂലനം ചെയ്യാന്‍ സാധിക്കുകയില്ല എന്നതിന്റെ ജീവിക്കുന്ന തെളിവാണ്. ആദര്‍ശബന്ധിതമായ ഏതു പ്രസ്ഥാനത്തെയും അടിച്ചമര്‍ത്തുന്തോറും, അതിന്റെ ശക്തിയും വീറും ആഭ്യന്തര ഐക്യവും കൂടുകയാണ് ചെയ്യുക. ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചപ്പോഴെല്ലാം അത് കൂടുതല്‍ വളരുകയും വര്‍ധിതവീര്യത്തോടെ പ്രവര്‍ത്തനസജ്ജമാവുകയുമാണുണ്ടായത്. കോടതികള്‍ നിരോധം നീക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സുതാര്യമാവുകയും പൊതുസമൂഹത്തില്‍ അതിന്റെ വിശ്വാസ്യത വര്‍ധിക്കുകയും ചെയ്തു.
 
 
വ്യക്തികള്‍ ബിംബവത്കരിക്കപ്പെടുന്നത്
 
 
സംഘടന ദൈവമാകുന്നേടത്താണ് വ്യക്തികളാകുന്ന നേതാക്കള്‍ ബിംബവത്കരിക്കപ്പെടുക. അവര്‍ക്ക് ചുറ്റും അനുയായിവൃന്ദം വട്ടമിടുകയും അങ്ങനെ ഗ്രൂപ്പുകള്‍ ഉടലെടുക്കുകയും ചെയ്യും. അത്തരം ഒരു വ്യക്തിയുടെ ആശയപരമോ അല്ലാത്തതോ ആയ അഭിപ്രായ വ്യത്യാസങ്ങള്‍ കുറെകാലം 'കള്‍ട്ടു'കളായി വികസിച്ചു ഗ്രൂപ്പിസത്തിന്റെ തുരുത്തുകള്‍ സൃഷ്ടിക്കും. ഭിന്നത മൂര്‍ഛിച്ചു നേതാവ് ഇറങ്ങിപ്പോരുമ്പോള്‍ അയാള്‍ക്കൊപ്പം അനുയായികളും സംഘടനയെ വിട്ടുപോരും. ഇങ്ങനെയാണ് ഇന്ത്യയടക്കമുള്ള ലോകത്തിലെ മിക്ക സംഘടനകളിലും ഗ്രൂപ്പിസം വളരുന്നതും പിന്നെ പിളരുന്നതും. മാത്രമല്ല, പിളര്‍ന്നുണ്ടാവുന്ന പുതിയ സംഘടന അത്തരം ഏതെങ്കിലും വ്യക്തിയുടെ വിലാസത്തില്‍ അറിയപ്പെടുകയോ നിയന്ത്രണം പൂര്‍ണമായി അയാളുടെ കൈകളില്‍ പരിമിതപ്പെടുകയോ ചെയ്യും. തുടര്‍ന്ന് പിളര്‍പ്പ് അതിന്റെ ഒരു ജനിതക സ്വഭാവമായി മാറും. അതേസമയം, പ്രസ്ഥാനമാണ് അടിസ്ഥാനമെങ്കില്‍ ഒരിക്കലും വ്യക്തികള്‍ക്ക് സംഘടനയെക്കാള്‍ വളരാനോ സംഘടനയെ പിളര്‍ത്താനോ കഴിയില്ല. സംഘടനയിലായിരിക്കുമ്പോള്‍ അവര്‍ സമുദ്രം പോലെ ശക്തിയും സ്വാധീനവും ഉള്ളവരായിരിക്കും. പക്ഷേ, പുറത്തുപോന്നാല്‍ 'ഒരു ബക്കറ്റില്‍ കോരിയെടുത്ത വെള്ളം കണക്കെ' ദുര്‍ബലരുമായിരിക്കും.
 
 
സംഘടനയിലേക്ക് ക്ഷണമില്ല
 
 
ജമാഅത്തെ ഇസ്‌ലാമി സംഘടനയിലേക്കല്ല, പ്രസ്ഥാനത്തിലേക്കേ ആളുകളെ ക്ഷണിക്കാവൂ എന്ന് അതിന്റെ അടിസ്ഥാന പ്രബോധന നയമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് (ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം മാര്‍ഗം). ഇസ്‌ലാമിന്റെ ശരിയായ മുഖം ജനങ്ങളെ പഠിപ്പിക്കുവാനാണ് അത് ശ്രമിക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ വിമര്‍ശകര്‍ പറയാറുണ്ട്, 'അവര്‍ ഖുര്‍ആന്‍ ക്ലാസിലേക്കെന്നു തെറ്റിദ്ധരിപ്പിച്ചു ആളുകളെ വഞ്ചിച്ചു സംഘടനയിലേക്ക് ആളെ കൂട്ടുകയാണ്' എന്ന്. എന്നാല്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ യഥാര്‍ഥത്തില്‍ തന്നെ ആളുകളെ വിളിക്കുന്നത് ഖുര്‍ആനും തിരുസുന്നത്തും പഠിക്കാന്‍ വേണ്ടി തന്നെയാണ്. അവ പഠിച്ചു ഇസ്‌ലാമിന്റെ യാഥാര്‍ഥ്യമെന്തെന്നു തിരിച്ചറിഞ്ഞ്, ഒരാള്‍ക്ക് ഇതാണ് ശരിയായ മാര്‍ഗം എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം ശരിയായ ഇസ്‌ലാമിക പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള എളുപ്പവഴി എന്ന നിലക്ക് സംഘടനയില്‍ അംഗമാവാം. ബോധ്യം വരുന്നില്ലെങ്കില്‍ അയാള്‍ക്ക് പഠനക്ലാസുകളില്‍ പങ്കെടുക്കുന്നത് തുടരാം; തുടരാതിരിക്കാം. ഒരാളും അയാളെ ഒന്നിനും നിര്‍ബന്ധിക്കുകയോ ക്ലാസില്‍ വരുന്നത് തടയുകയോ ഒന്നുമില്ല.
 
 
ഒരാള്‍ക്ക് സ്വയം ബോധ്യമായി അംഗത്വത്തിന് അപേക്ഷിച്ചാല്‍ പ്രാഥമിക അംഗത്വം നല്‍കും. പ്രസ്ഥാനത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് കുറെക്കൂടി അടുത്തറിയുമ്പോള്‍ അയാള്‍ അതിന്റെ പ്രവര്‍ത്തകനാവും. അഥവാ, ഏല്‍പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ മാത്രം ഏറ്റെടുക്കുന്നതിനു പുറമേ, അയാള്‍ സ്വയമേവ മുന്നോട്ടുവന്നു ഉത്തരവാദിത്തങ്ങള്‍ ഏറ്റുവാങ്ങും. പ്രസ്ഥാനം തന്റെ ചിന്തയും വികാരവുമായി പരിണമിക്കുമ്പോള്‍ അയാള്‍ സ്വാഭീഷ്ടമനുസരിച്ചു പ്രസ്ഥാനത്തിനകത്തേക്ക് കടന്നുവരും. അപ്പോള്‍ അയാള്‍ അംഗമാവും. വിവിധ അംഗത്വ പദവികളും നടപടിക്രമങ്ങളുമൊക്കെ സംഘടനയുടെ ചില ചിട്ടവട്ടങ്ങള്‍ മാത്രമാണ്. വേണമെങ്കില്‍ ഒരാള്‍ക്ക് നേരെ അംഗമാവാം. സംഘടനക്കു വേണമെങ്കില്‍ ഈ നടപടിക്രമങ്ങളില്‍ കൂടുതല്‍ സൗകര്യപ്രദമായ മാറ്റങ്ങള്‍ വരുത്താം. കാരണം, അതൊക്കെ സംഘടനാ കാര്യങ്ങളാണ്; അടിസ്ഥാനപരമല്ല.
 
 
ജമാഅത്ത് മൗദൂദിയെ തള്ളിപ്പറഞ്ഞു?
 
 
ജമാഅത്തെ ഇസ്‌ലാമി മൗദൂദിയെ തള്ളിപ്പറഞ്ഞു എന്ന് ആരോപിച്ച് ഒരു വിവാദമുണ്ടായിരുന്നു കുറേക്കാലം, കേരളത്തിലെ മാധ്യമലോകത്ത്. പ്രസ്ഥാനവും സംഘടനയും തിരിച്ചറിയാത്തവര്‍ക്ക് ഇതൊരു ഗുരുതര പ്രശ്‌നമായി തോന്നുകയും ചെയ്തിട്ടുണ്ടാവാം. നേരത്തെ സൂചിപ്പിച്ച പോലെ, ചിറകരിയപ്പെട്ട, കൈകാലുകള്‍ ഛേദിക്കപ്പെട്ട ഇസ്‌ലാമിനെ ഒരു പരിഷ്‌കരണ ശസ്ത്രക്രിയയിലൂടെ പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ ശ്രമിച്ച ഒരു ഭിഷഗ്വരന്റെ റോള്‍ മാത്രമാണ് സയ്യിദ് മൗദൂദിയുടേത്. ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ ഒരു സംഭവവും ദൗത്യവുമായിരുന്നു അതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അന്ന് അദ്ദേഹത്തെ കൊണ്ട് അല്ലാഹു ആ ദൗത്യം ഏറ്റെടുപ്പിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ഇന്ന് ഒരു പക്ഷേ ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം ഇന്നത്തെപ്പോലെ അവശേഷിച്ചിട്ടുണ്ടാകുമായിരുന്നില്ല. എന്നാല്‍ തനിക്ക് ശേഷം താന്‍ പറഞ്ഞ ഒരു കാര്യവും പുനര്‍ചിന്തക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് സയ്യിദ് മൗദൂദി നിഷ്‌കര്‍ഷിച്ചിട്ടില്ല. അങ്ങനെ പറയാന്‍ ഒരു 'മുജദ്ദിദി'നും സാധ്യവുമല്ല. പ്രവാചകന്മാര്‍  പ്രബോധനം ചെയ്ത മൂലപ്രമാണങ്ങളില്‍ ഇസ്‌ലാമിനെ മാറ്റിപ്പണിയുന്നതിനു അദ്ദേഹം ചില അടിസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ അടിസ്ഥാനങ്ങളാണ് ഇസ്‌ലാമിനെ പ്രത്യയശാസ്ത്രബന്ധിതമായ പ്രസ്ഥാനമായി പുനരവതരിപ്പിച്ചത്. ഈ അടിസ്ഥാനങ്ങള്‍ അദ്ദേഹം സ്വന്തമായി സൃഷ്ടിച്ചതല്ല. മറിച്ചു മൂലപ്രമാണങ്ങളില്‍നിന്ന് സ്വാംശീകരിച്ചെടുത്തതാണ്. അവയെ ഒരാള്‍ക്കും തള്ളിപ്പറയാനോ അവഗണിക്കാനോ സാധ്യമല്ല.
 
 
അതേസമയം, ജീവിച്ച കാലഘട്ടത്തിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി അദ്ദേഹം മുന്നോട്ടുവെച്ച ഗവേഷണജന്യമായ (ഇജ്തിഹാദി) കണ്ടെത്തലുകളെയോ തദടിസ്ഥാനങ്ങളില്‍ രൂപം കൊണ്ട ആശയങ്ങളെയോ കര്‍മശാസ്ത്ര പ്രശ്‌നങ്ങളെയോ അങ്ങനെ തന്നെ എല്ലാ കാലത്തും പിന്‍പറ്റിക്കൊള്ളണമെന്നില്ല. ചില രാഷ്ട്രീയ നിലപാടുകള്‍, നിഖാബ്, ഫോട്ടോഗ്രാഫി തുടങ്ങിയവയിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ആദിയായവ ഉദാഹരണങ്ങള്‍. ചുരുക്കത്തില്‍, പ്രാസ്ഥാനിക വിഷയങ്ങളില്‍ അദ്ദേഹം മുന്നോട്ടുവെച്ച അടിസ്ഥാനങ്ങളില്‍ മൂലപ്രമാണത്തിന്റെ പിന്‍ബലമുള്ളവ അനിഷേധ്യവും, സംഘടനയുമായി ബന്ധപ്പെട്ടതോ കര്‍മശാസ്ത്രപരമോ ആയ വിഷയങ്ങള്‍ എന്നും ഗവേഷണ സാധ്യതയുള്ളതും കാല-ദേശ വ്യത്യാസങ്ങള്‍ക്കനുസൃതമായി ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ക്കു വിധേയമാക്കാവുന്നതുമാണ്. എന്തുകൊണ്ടെന്നാല്‍, ഒരു മനുഷ്യന്റെ അക്കാദമിക ഗവേഷണ ഫലം അമ്പതും നൂറും വര്‍ഷം പിന്നിട്ടിട്ടും അപ്രസക്തമാവുന്നില്ലെങ്കില്‍ നല്ല കാര്യം തന്നെ. പക്ഷേ എപ്പോഴും അങ്ങനെ ആവാനുള്ള സാധ്യത തുലോം വിരളമാണ്. അഥവാ, ഇവിടെയും പ്രസ്ഥാനമല്ല, സംഘടനയോ അതിന്റെ ആചാര്യനോ ആണ് മാറ്റത്തിന് വിധേയമാവുന്നത്. പ്രാസ്ഥാനിക പരിപ്രേക്ഷ്യത്തിലൂടെ ചിന്തിച്ചാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നു സാരം. 


http://www.prabodhanam.net/detail.php?cid=3417&tp=1