ടാലെന്റ്, ട്രഡീഷന്, ടൂറിസം, ട്രേഡ്, ടെക്നോളജി എന്നിങ്ങനെ അഞ്ചു “ടി”കളില്‍ ഊന്നി ഇന്ത്യയെ ലോകത്ത് ബ്രാന്ഡ് ചെയ്യുക എന്നതാണ് നരേന്ദ്രമോഡിയുടെ വിഷന്. ഈ അഞ്ചു “ടി”കളില്‍ ഇന്ത്യാ രാജ്യത്തെ ജനസംഖ്യയുടെ പകുതിലധികം വരുന്ന ദരിദ്രകോടികള്ക്ക് എവിടെ സ്ഥാനം എന്നൊക്കെ ചോദിച്ചു വെറുതെ വികസന വിരുദ്ധനാവാനും “രാമന്‍റെ മക്കള്” അല്ലാതാവാനുമോന്നും നില്ക്കുന്നില്ല.
ഇതുവരെ ആത്മഹത്യ ചെയ്യാന് ശ്രമിച്ചു പരാജയപ്പെട്ടാല് അത് ക്രിമിനല്‍
കുറ്റമായിരുന്നു. പോലീസ് കേസെടുക്കു൦. ഒരു വര്ഷം വരെ തടവ്ശിക്ഷയും ലഭിക്കു൦. നിയമപരിഷ്കരണത്തിനായി 2008-ല് യുപിഎ സര്‍ക്കാര്‍ നിയമിച്ച ലീഗല് പാനല് (ലോ കമ്മീഷന്) ആണ് “കാലത്തിനു നിരക്കാത്ത”തും “അനാവശ്യവു”മായ ഈ അപരിഷ്കൃത നിയമത്തില് ഭേദഗതി ശുപാര്‍ശ ചെയ്തത്. പക്ഷെ അത് നടപ്പാക്കാന് ‘ഭാഗ്യം’ ലഭിച്ചത് 6 വര്ഷത്തിനു ശേഷം, മോദി സര്ക്കാരിനാണ്. ഈ പുതിയ നിയമപരിഷ്കരണം മൂലം ഒരു സൗകര്യം കൂടിയുണ്ട്. 14 വര്ഷമായി നിരാഹാരസമരം നടത്തുന്ന ഇറോം ശര്മിള അടക്കമുള്ളവരെ നിര്ബ്ബന്ധിച്ചു ‘നോമ്പ് തുറപ്പിച്ചു’ സംരക്ഷിക്കേണ്ട ബാധ്യതയും ഇനി മുതല് സര്ക്കാറിനില്ല. മരിക്കുന്നവര്ക്ക് ധൈര്യത്തോടെ മരിക്കാം.
2013-ലെ കണക്കനുസരിച്ച് 134,799 പേരാണ് ഇന്ത്യയില് ആത്മഹത്യ ചെയ്തത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കൂടി എട്ടു ലക്ഷമേ വരൂ. ലോകത്തിലെ ആത്മഹത്യാ മുനമ്പ് എന്ന സ്ഥാനപ്പേര് ഒരു കാലത്തും നഷ്ടപ്പെടാതെ സൂക്ഷിക്കാന് കഴിയും എന്നതാണ്, സര്ക്കാരിന്‍റെ പുതിയ നീക്കത്തില് മലയാളികളെ സന്തോശിപ്പിക്കുന്ന ഘടകം !!
No comments:
Post a Comment